Wednesday, March 28, 2007

അക്യുന്‍ അകോവ (തുര്‍ക്കി)

കളിപ്പാട്ടങ്ങള്‍

ഒരു കുഞ്ഞിനെ
ശസ്ത്രക്രിയാമുറിയിലേക്കു
കൊണ്ടുപോയപ്പോള്‍
അവന്റെ പാവകള്‍
ജീവിതം
എളുപ്പം വഷളാകുന്ന
കളിയെന്നറിഞ്ഞ്

വാതിലിനു പിന്നില്‍
അവനെക്കാത്തു നിന്നു.
കരഞ്ഞുകൊണ്ട്.

വിവ: മനോജ് കുറൂര്‍

2 comments:

മനോജ് കുറൂര്‍ said...

അക്യുന്‍ അകോവ (തുര്‍ക്കി)യുടെ ഒരു നല്ല കവിത: കളിപ്പാട്ടങ്ങള്‍

Pramod.KM said...

നല്ല ഭാഷയും പരിഭാഷയും.