Wednesday, April 4, 2007

ഐസക് റോസന്‍ബര്‍ഗ് (1890-1918) (ബ്രിട്ടന്‍)‍

ജൂതര്‍

മോസസ്,
നിന്റെ ഇടുപ്പെല്ലില്‍ കുരുത്തവര്‍ ഞങ്ങള്‍ ,
നിന്റെ ചോരയാല്‍ പ്രഭാപൂരിതരായ അജഗണം,
നനുത്ത നിലാവില്‍ നീ തീര്‍ത്ത
പത്ത് പ്രചോദിത ഖര-കല്‍പ്പനകള്‍.

ചെമ്പരും,തവിടരും,സുവര്‍ണ്ണരും
ചീറ്റിത്തെറിക്കുന്ന രക്തത്തില്‍
നീയാകും ചന്ദ്രനിലേയ്ക്ക് വേലിയേറ്റം നടത്തുമ്പോള്‍
എന്തേ അവര്‍ ഞങ്ങളെ പുച്ഛിക്കുന്നു?

വിവ: ദേവദാസ്
[*മട്ടാഞ്ചേരിയിലെ ജാക്വിലിന്‍ എന്ന ജൂതപ്പെണ്‍കുട്ടിക്കു വേണ്ടി]

7 comments:

മനോജ് കുറൂര്‍ said...

മട്ടാഞ്ചേരിലെ ജൂതപ്പെണ്‍കുട്ടിക്കു വേണ്ടി ദേവദാസ് (ലോനപ്പന്‍) വിവര്‍ത്തനം ചെയ്ത കവിത :)

കുറുമാന്‍ said...

മറ്റു ഭാഷഷയില്‍ നിന്നും കവിതകളും, കഥകളും മറ്റും വിവര്‍ത്തനം ചെയ്യുന്ന മനോജിനും, മറ്റു വിവര്‍ത്തകര്‍ക്കും നന്ദി. വളരെ നല്ല ഒരു ഉദ്യമം തന്നെ ഇത്. തുടരുക

Unknown said...

കവിത നന്നായിട്ടുണ്ട്. ഒറിജിനല്‍ കൂടി കണ്ടാല്‍ ഒന്ന് വിമര്‍ശിക്കായിരുന്നു. :-)

ഡാലി said...

പുച്ഛിക്കാന്‍ ഒരുപാട് കാരണങ്ങള്‍ കണ്ടേക്കാം. ഒരുപക്ഷേ മോസസ്സില്‍ നിന്നു കുരുത്തവര്‍ ഇല്ലായെന്ന് പോലും അവര്‍ പ്രതിവാദം ഉന്നയിച്ചേക്കാം. ഉത്തരം കരുതിയേ തീരൂ.

വിവര്‍ത്തനം നന്നായിരിക്കുന്നു ദേവദാസ്. ദില്പന്‍ പറഞ്ഞപോലെ എല്ലാത്തിലും മൂലകവിതയുടെ ലിങ്ക് കൊടുത്താല്‍ നന്നായിരുന്നു മനോജ്

Unknown said...

കവിത നന്നായിട്ടുണ്ട്, വളരെ നല്ല ഒരു ഉദ്യമം തന്നെ ഇത്........... തുടങ്ങിയ അഭിപ്രായങ്ങള്‍ മിക്കവാറും എല്ലാ ബ്ലോഗിലും കാണാറുണ്ട്. കവിത ഒരു പൂണ്ണാക്കും മനസ്സിലാകാത്തവരുടെ ജല്‍പ്പനങ്ങള്‍...........

എസ്. ജിതേഷ്ജി/S. Jitheshji said...

ഒറിജിനല്‍ കൂടി പോസ്റ്റ് ചെയ്യുമെങ്കില്‍ ഗവേഷണബുദ്ധിയോടെ കവിതയെ സമീപിക്കുന്നവര്‍ക്ക് വലിയൊരു സഹായമാകും.

Midhin Mohan said...

ലോക കവിതകള്‍ കൊണ്ടൊരു കൊളാഷ്‌........
നന്നായിരിക്കുന്നു കുറൂരേട്ടാ...........