ഗബ്രിയേല്‍ റോസെന്‍സ് റ്റോക്ക് (1949-)(അയര്‍ലന്‍ഡ്)
നമ്മള്‍
നമ്മുടെ അസ്തിത്വത്തിന്റെ
കരടില്ലാത്ത വായുവില്‍നിന്ന്
കളങ്കമില്ലാത്ത വാനത്തുനിന്ന്
നീ വന്നു.
വാഞ്ഛയുടെ ബാല്യമേ
വെളുക്കാനിനി ഏറെ നാഴികയില്ലെന്ന്
നിന്റെ തീവ്ര ബുദ്ധി
എന്നില്‍ ബലം ചെലുത്തുന്നു.
എന്റെ കവിതയുടെ
കത്തുന്ന ഭാഷ മൊഴിയുന്ന
നിന്റെ ചുണ്ടുകളെ
സ്വയം തുറന്നു കാട്ടുക..
വിവ: ശ്രുതി എസ്.
Monday, April 2, 2007
Subscribe to:
Post Comments (Atom)
1 comment:
നമ്മുടെ അസ്തിത്വത്തിന്റെ
കരടില്ലാത്ത വായുവില്‍ നിന്ന്
കളങ്കമില്ലാത്ത വാനത്തുനിന്ന്
നീവന്നു.
ഒരു നല്ല കവിതാവിവര്‍ത്തനം...
Post a Comment