Friday, August 24, 2007

ഡോ. ഷിഹാബു അല്‍ ഗാനിം (യു. ഏ. ഇ.)

ഓമനേ

എന്റെ ഓമനേ
ജീവിതകാലം മുഴുവന്‍
ഞാന്‍ നിന്നെ വരയ്ക്കാന്‍
ശ്രമിക്കുകയായിരുന്നു

എത്രയോ തവണ
നിന്റെ മുമ്പില്‍ നിന്നു,
എല്ലാ ദിശകളില്‍ നിന്നും
നിരീക്ഷിച്ചുകൊണ്ട്

തൂലിക സ്വന്തം മഷിയില്‍ മുക്കി
ആത്മാവില്‍ ബ്രഷുമായി

എന്റെ കാമുകി പഴയവള്‍ തന്നെ,
എന്നിട്ടുംഓരോ തവണയും ഓരോ നോട്ടത്തിലും
നിന്നെ ആദ്യം കാണുന്നതുപോലെ

ഒരു പൂവു
തല പുറത്തേക്കിട്ട് നോക്കുന്ന
ഒരു പൂപ്പാത്രം വരയ്ക്കുമ്പോള്‍
അതല്ലെങ്കില്‍ ഒരു പെണ്‍കുതിരയെ
ആണ്‍പൂച്ചയെയോ
പെണ്‍പൂച്ചയെയോ വരയ്ക്കുമ്പോള്‍
അതിമനോഹരമായ
പ്രക്യതിദ്യശ്യം പകര്‍ത്തുമ്പോള്‍

സുന്ദരമായ എന്തും വരയ്ക്കുമ്പോള്‍
എപ്പോഴും ഓരോ
ചെറിയ ചെറിയവ്യത്യാസങ്ങള്‍
വെളിച്ചത്തിന്റെ പ്രക്യതമനുസരിച്ച്
വികാരത്തിന്റെ തോതനുസരിച്ച്

ഋതുക്കളുടെ ഭേദമനുസരിച്ച്

എന്നാലോ എന്റെ ഓമനേ
ഓരോ തവണയും
നിന്നെ കാണുമ്പോള്‍
ആദ്യം കാണുന്നതുപോലെ

വിവ : കുഴൂര്‍ വിത്സണ്‍

2 comments:

മനോജ് കുറൂര്‍ said...

പ്രിയപ്പെട്ടവരേ, യുവകവികളില്‍ ശ്രദ്ധേയനായ കുഴൂര്‍ വിത്സണ്‍ വിവര്‍ത്തനം ചെയ്ത കവിത:

ഡോ. ഷിഹാബു അല്‍ ഗാനിം (യു. ഏ. ഇ.)
ഓമനേ

‘എന്റെ ഓമനേ
ജീവിതകാലം മുഴുവന്‍
ഞാന്‍ നിന്നെ വരയ്ക്കാന്‍
ശ്രമിക്കുകയായിരുന്നു’
വായിക്കുക....

. said...
This comment has been removed by the author.